Wednesday, June 20, 2012

ERUVATTY
Pinarayi  Panchayat is divided into two villages Eruvatty and Pinarayi.
 Pinarayi consists of 15 wards and almost all wards contain one or more primary schools. Totally seven Muslim mosques and forty three Hindu temples are located in this Panchayat.
There are several beautiful tourist centers in and around pinarayi. Muzhappilagad, the only drive-in beach in kerala, Dharmadam Island, Payyambalam beach, Thalassery fort, Kannur fort etc not far away from pinarayi. Besides several theyyam kavus(Temples) adorn this beautiful place. All these make pinarayi one of the most attractive tourist centers of kerala.
http://kannur.gov.in/mapkannur.jpg

ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം
പിണറായി എന്ന സ്ഥലനാമത്തെപ്പറ്റി അവ്യക്തമായ ചില ഐതിഹ്യങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ടയം, കോലത്തുനാട് എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ വഴക്ക്, പരശ്ശതം യോദ്ധാക്കളുടെ ജീവനപഹരിച്ച ഘോരയുദ്ധമായി പരിണമിച്ചുവെന്നും ആ യുദ്ധരംഗത്ത് യോദ്ധാക്കള്‍ കൊല്ലപ്പെട്ട് പിണമായി (ശവമായി) തീര്‍ന്ന ദേശം പിന്നീട് പിണറായി എന്നറിയപ്പെട്ടുവെന്ന് ഒരൈതീഹ്യം കേള്‍ക്കുന്നുണ്ട്. ഈ ഗ്രാമത്തില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും മേലൂര്‍ ദേവസ്വം, പെരളശ്ശേരി ദേവസ്വം എന്നിങ്ങനെ വിവിധ ദേവസ്വങ്ങളുടെയും, കോട്ടയം ഭരണാധികാരികളുടേയും അധീനതയിലായിരുന്നു. കൂടാതെ വൈരീഘാതകന്‍ ക്ഷേത്രം, കായക്കൂല്‍ കുടുംബം തുടങ്ങിയവര്‍ക്കും ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. കോട്ടയം ഭരണാധിപനു, പിണറായി കായക്കൂല്‍കാരുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. കൂടാതെ കോട്ടയം തമ്പുരാന്റെ വാരം, പാട്ടം എന്നിവ സൂക്ഷിക്കാന്‍ ഓലയമ്പലം ബസാറിന്റെ പിന്‍ഭാഗത്ത് കൂലോത്തുംമൊട്ടയില്‍ ഒരു കേന്ദ്രവുമുണ്ടായിരുന്നു. അവിടം കോട്ടയം രാജാവ് ഇടയ്ക്കിടെ സന്ദര്‍ശിച്ചു തങ്ങിയിരുന്നതിനു തെളിവുകളേകുന്ന അവശിഷ്ടങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്. പരമ്പരാഗതമായി കാര്‍ഷികമേഖലയായിരുന്ന ഈ ഗ്രാമത്തില്‍, നൂറുക്കണക്കിനു ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന വിശാലമായ പിണറായി വയല്‍ പില്‍ക്കാലത്ത് മണ്ണിട്ടു നികത്തി പറമ്പുകളാക്കി മാറ്റിയതിനാല്‍, വിസ്തൃമായ ആ വയല്‍പരപ്പ് ഇന്ന് വെറും ഓര്‍മ്മയായി മാറിക്കഴിഞ്ഞു. തെങ്ങുകൃഷിയിലും നാളികേര ഉല്‍പാദനത്തിലും മാത്രമല്ല, കള്ളുചെത്തു വ്യവസായത്തിലും ഈ ഗ്രാമം പ്രസിദ്ധമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും രുചികരമായ ചക്ക ഉല്‍പാദിപ്പിച്ചിരുന്നതു പിണറായിയിലായിരുന്നു. കോട്ടയം അങ്ങാടിയിലേക്ക് ശര്‍ക്കര വില്‍ക്കാന്‍ പോകുന്ന മധ്യവയസ്സ്ക്കരായ സ്ത്രീകളുടെ നീണ്ടനിര ഒരു പതിവുകാഴ്ചയായിരുന്നുവത്രെ. 1930-കളില്‍ ഇവിടെ സജീവമായിത്തീര്‍ന്ന ദേശീയപ്രസ്ഥാനത്തോടൊപ്പം കര്‍ഷക, അധ്യാപക പ്രസ്ഥാനങ്ങളും തോളോടു തോളുരുമ്മിയാണ് വളര്‍ച്ച പ്രാപിച്ചതെന്നു കാണാം. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1930-ല്‍ വിദേശവസ്ത്ര ബഹിഷ്കരണം അരങ്ങേറി. ഗ്രാമത്തെ ഇളക്കി മറിച്ച ഈ സമരത്തിന് നേതൃത്വം നല്‍കിയത് യശ്ശ:ശരീരനായ എ.കെ.ജിയും മറ്റു പ്രമുഖ നേതാക്കന്മാരുമായിരുന്നു. അയിത്തത്തിനെതിരേയും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 1938-ല്‍ കൃഷിക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന വാരം, പാട്ടം എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ട്, കോട്ടയം രാജാവിന്റെ കോവിലകത്തേക്ക് നടത്തിയ കര്‍ഷകജാഥ പിണറായിലെ വര്‍ഗ്ഗസമരചരിത്രത്തിലെ ഉജ്ജ്വലമായൊരധ്യായമാണ്. ജന്മിത്തത്തിനെതിരെയുള്ള ജനമുന്നറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഈ സമരം. 1939-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തുകൊണ്ട് പിണറായിയിലെ പാറപ്രം എന്ന സ്ഥലത്ത് നടന്ന സമ്മേളനം ഈ ഗ്രാമചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം.