Friday, July 13, 2012

IRIKKUR      


Location
ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഒരു കാലത്ത് കോട്ടയം താലൂക്കിനെയും ചിറക്കല്‍ താലൂക്കിനെയും ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചിരുന്നത് ഇന്നത്തെ ഇരിക്കൂര്‍ പഞ്ചായത്തായിരുന്നു. വളപട്ടണം നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഇരുകരക്കാര്‍ എന്നും, പിന്നീട് ഇരുകര ഊരുകാര്‍ എന്നും കാലക്രമേണ വായ്മൊഴിയുടെ താളലയത്തിനനുസരിച്ച് പ്രസ്തുത പ്രയോഗങ്ങള്‍ ലോപിച്ച് ഇരിക്കൂറായി മാറിയെന്നുമാണ് പറയപ്പെടുന്നത്.  എ.ഡി.1323-നു മുമ്പുതന്നെ ഇരിക്കൂര്‍ ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്ത് കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍. മലയോരമേഖലയിലെ അതിപുരാതനമായ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായ കേന്ദ്രമായിരുന്നു ഇരിക്കൂര്‍. ജലഗതാഗതസൌകര്യം ഉണ്ടായിരുന്നതിനാല്‍ വ്യാപാരാഭിവൃദ്ധിക്കും സമൃദ്ധിക്കും കാരണമായി. വളപട്ടണം പുഴ ഇതുവഴി ഒഴുകുന്നതിനാല്‍ വളപട്ടണത്തുള്ള വിശ്വോത്തരമായ തടിവ്യവസായത്തെ വളര്‍ത്തിയെടുക്കാന്‍ ഈ പ്രദേശത്തുള്ളവരുടെ കഠിനാധ്വാനവും കച്ചവട മനോഭാവവും സഹായിച്ചു എന്നുള്ളത് ഒരു ചരിത്രസത്യമാണ്.
ജനസംഖ്യ
:
11879         (2001 Census)
പുരുഷന്‍മാര്‍
:
6179
സ്ത്രീകള്‍
:
5700   

No comments: